കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.(Nitin Raj’s death, Action Council calls for state-wide hartal tomorrow)
52 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് ഹർത്താലിന് പിന്നിൽ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ ആക്ഷൻ കൗൺസിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ അധ്യാപകർ ഡോ. റാമും സംഗീത നമ്പ്യാരും നിലവിൽ ഒളിവിലാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചു. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡോ. റാമിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.

