ഫിലാഡൽഫിയ: ജോലിയില്ലാത്ത അവസ്ഥയെ എങ്ങനെ ഒരു ബിസിനസ്സ് ആശയമാക്കി മാറ്റാം എന്ന് കാണിച്ചുതരികയാണ് ഫിലാഡൽഫിയ സ്വദേശിയായ നിക്ക് ഗ്രീനവാൾട്ട് ( Nick Greenawalt Toilet Advertising). തന്റെ ബാത്ത്റൂമിലെ ടോയ്‌ലറ്റ് ബൗളിൽ പരസ്യത്തിന് സ്ഥലം വിറ്റുകൊണ്ടാണ് നിക്ക് ഇന്റർനെറ്റിൽ തരംഗമായത്. “തന്റെ ടോയ്‌ലറ്റിൽ നിന്ന് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്പാദിക്കാൻ ശ്രമിക്കുന്നു” എന്നാണ് നിക്കിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ വിവരണം.
ക്ലോറോക്സ്, പൈൻ-സോൾ, മിറാലാക്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഇതിനോടകം നിക്കിന്റെ ടോയ്‌ലറ്റിൽ പരസ്യം നൽകിക്കഴിഞ്ഞു. ക്രിപ്റ്റോ പേയ്‌മെന്റ് സ്ഥാപനമായ മൂൺപേ ആണ് ഇതിൽ ഏറ്റവും ഒടുവിലത്തെ കണ്ണി. മൂൺപേയുടെ പരസ്യം മാത്രം 10 ലക്ഷത്തിലധികം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്. തങ്ങളുടെ വാർഷിക മാർക്കറ്റിംഗ് ബജറ്റിന്റെ വെറും 0.05 ശതമാനം തുക മാത്രമേ ഇതിനായി ചിലവായൊള്ളൂ എന്നും അവർ വ്യക്തമാക്കി.
View this post on Instagram
നിക്കിന്റെ ഒരു വീഡിയോയ്ക്ക് 4 കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. വിചിത്രമെങ്കിലും ക്രിയാത്മകമായ ഈ മാർക്കറ്റിംഗ് തന്ത്രത്തെ പലരും അഭിനന്ദിക്കുന്നുണ്ട്. “എല്ലാ ക്രിയേറ്റീവ് ആളുകൾക്കും ഇതൊരു പ്രചോദനമാണ്” എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. പ്രൊജക്ഷൻ മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോയ്‌ലറ്റിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. ഒരു തമാശയായി തുടങ്ങിയ ഈ നീക്കം ഇപ്പോൾ നിക്കിന്റെ കരിയർ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കൂടുതൽ ബ്രാൻഡുകൾ ഇപ്പോൾ നിക്കിന്റെ ബാത്ത്റൂമിലേക്ക് പരസ്യത്തിനായി ക്യൂ നിൽക്കുകയാണ്.
24 hours ago, we advertised MoonPay on a stranger’s toilet bowl
here’s what happened next:
🤯 1 MILLION IG VIDEO VIEWS
📱 *redacted* new app downloads
💜 1,000+ new followersit cost 0.05% of our annual marketing budget
now that’s what I call a Super Bowl, @motionbynick! pic.twitter.com/5t1fph4nry
— MoonPay 🟣 (@moonpay) February 4, 2026
Summary: Nick Greenawalt, a Philadelphia-based man, has gone viral for selling advertising space on his toilet bowl. Aiming to make $1 million from this unique stunt, he has already featured major brands like Clorox, Pine-Sol, and MoonPay. The campaign has gained massive traction, with one video reaching 40 million views. Brands have praised the cost-effective and creative marketing move, while social media users call him an inspiration for digital creativity.

