ഇടുക്കി: കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെ കണ്ടെത്തിയതോടെ വലിയൊരു ആശങ്കയ്ക്ക് വിരാമമായി. അതീവ അവശയായ നിലയിൽ കാടിനുള്ളിലെ ഒരു കുടിയിലാണ് ഇവരെ കണ്ടെത്തിയത്.(Missing Panchayat member found, Efforts underway to bring her out of the forest)
ധന്യയെ കാണാതായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കാട്ടിനുള്ളിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും ഇന്ന് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കാടിനുള്ളിലെ ഒരു കുടിയിൽ അവശയായ നിലയിലാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ കാടിന് പുറത്തെത്തിക്കാനായി ചുമന്നുകൊണ്ട് വരികയാണ്. കുടുംബ വഴക്കിനെത്തുടർന്ന് ധന്യ വീടുവിട്ടിറങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ധന്യയുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് ഇന്ന് ശേഖരിച്ചിരുന്നു.

