പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ തുടർച്ചയായി പെരുമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. വയോധികയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിലാണ് മൂന്ന് ദിവസമായി പാമ്പുകൾ ഇറങ്ങുന്നത്.(3 baby pythons found in Konni house in 3 days, Family in fear)
വീടിന്റെ വരാന്തയിലാണ് ആദ്യമായി പെരുമ്പാമ്പ് കുഞ്ഞിനെ കണ്ടത്. വീടിന്റെ സിറ്റൗട്ടിൽ രണ്ടാമത്തെ പാമ്പിനെ കണ്ടെത്തി. ഇന്ന് വീട്ടുമുറ്റത്ത് മൂന്നാമത്തെ പെരുമ്പാമ്പ് കുഞ്ഞിനെയും കണ്ടെത്തിയതോടെ കുടുംബം വലിയ പരിഭ്രാന്തിയിലായി.
തുടർച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിൽ സമീപവാസികളെത്തിയാണ് ഇവയെ പിടികൂടിയത്. തുടർന്ന് വനപാലകരെ വിവരമറിയിക്കുകയും പാമ്പുകളെ അവർക്ക് കൈമാറുകയും ചെയ്തു.

