ലോസ് ആഞ്ചലസ്: ലോകപ്രശസ്ത സംഗീത ബാൻഡ് ‘ദ ചെയിൻസ്മോക്കേഴ്സി’നൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ (Mohanlal The Chainsmokers). “ഒരു പുതിയ സുഹൃത്തിനെ കിട്ടി” (Found a new friend) എന്ന അടിക്കുറിപ്പോടെ ചെയിൻസ്മോക്കേഴ്സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. മോഹൻലാലിന്റെ തോളിൽ കൈയിട്ട് നിൽക്കുന്ന അലക്സ് പാലിനെയും ഡ്രൂ ടാഗാർട്ടിനെയുമാണ് ചിത്രത്തിൽ കാണാനാവുക.
നിലവിൽ അമേരിക്കയിലുള്ള മോഹൻലാൽ ചെയിൻസ്മോക്കേഴ്സിന്റെ ലൈവ് ഷോ കാണാനെത്തിയതായിരുന്നു. പരിപാടിക്ക് മുൻപാണ് താരം സംഗീതജ്ഞരുമായി കൂടിക്കാഴ്ച നടത്തിയത്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്. ലാലേട്ടൻ തന്റെ പേജിലൂടെയും ഈ സുഹൃദ്സംഗമത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ആരാണ് ദ ചെയിൻസ്മോക്കേഴ്സ്?
ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), പോപ്പ് വിഭാഗങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ ദ്വയമാണ് ദ ചെയിൻസ്മോക്കേഴ്സ്. 2014-ൽ പുറത്തിറങ്ങിയ ‘#സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ഇവർ പ്രശസ്തിയിലേക്ക് ഉയർന്നത്. തുടർന്ന് ‘ക്ലോസർ’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’, ‘സംതിങ് ലൈക്ക് ദിസ്’ തുടങ്ങി ലോകമെമ്പാടും ഹിറ്റായ നിരവധി ഗാനങ്ങൾ ഇവരുടേതായുണ്ട്. മുൻപ് ആകാശ് അംബാനിയുടെ വിവാഹാഘോഷങ്ങളിലും ഇവർ സംഗീത വിരുന്നൊരുക്കിയിരുന്നു.
ചിത്രം പുറത്തുവന്നതോടെ ദീപക് ദേവ്, തരുൺ മൂർത്തി, നീരജ് മാധവ്, ഹിഷാം അബ്ദുൾ വഹാബ്, സയനോര, ജ്യോത്സ്ന തുടങ്ങി നിരവധി പ്രമുഖർ കമന്റുകളുമായി എത്തി. രാജ്യാന്തര തലത്തിലുള്ള ഈ ലാലേട്ടൻ വൈബ് ആഘോഷമാക്കുകയാണ് മലയാളികൾ.
Story Summary: Global EDM sensation ‘The Chainsmokers’ shared a picture with Malayalam superstar Mohanlal on social media, captioning it “Found a new friend.” The actor, currently in the US, met Alex Pall and Drew Taggart before their live show. Mohanlal and his wife Suchitra were also seen in the viral photographs, which have garnered widespread attention from fans and celebrities alike.

