തിരുവനന്തപുരം: വെള്ളനാട് പ്രഭാത സവാരിക്കിറങ്ങിയ വയോധിക ബൈക്കിടിച്ചു മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Elderly woman dies after being hit by bike in Trivandrum; man in custody)
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. ഗീതയും ബന്ധുവും കൂടി പ്രഭാത സവാരി നടത്തുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന ബന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ബൈക്ക് ഓടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

