കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in moving KSRTC bus)
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലാണ് സുനിൽ ഇരുന്നിരുന്നത്. കൂടെ ബന്ധുക്കളും യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ശക്തമായ ഒരു ശബ്ദം കേട്ട് യാത്രക്കാർ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ജനൽ കമ്പികൾ ഉൾപ്പെടെ വളഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

