കോഴിക്കോട്: പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത് (Kozhikode Construction Accident). ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം. പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു ഭാസ്കരൻ ജോലി ചെയ്തിരുന്നത്. കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടിക്കൊണ്ടിരിക്കെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്.
Story Summary: A 54-year-old construction worker, Bhaskaran from Valyakode, died after falling from an under-construction building in Perambra, Kozhikode. The accident occurred around 12:45 PM on Saturday while he was working on a wall. Despite being rushed to the EMS Cooperative Hospital, he could not be saved.

