Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKeralaഉഷ്ണതരംഗ സാധ്യത: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി...

ഉഷ്ണതരംഗ സാധ്യത: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി | Kollam School Holiday

🎙️ Latest Podcast

കൊല്ലം: ജില്ലയിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വെള്ളിയാഴ്ച (ഏപ്രിൽ 24) അവധി പ്രഖ്യാപിച്ചു (Kollam School Holiday). കഠിനമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്നാണ് മുൻകരുതൽ നടപടി. സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

അതേസമയം , മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. ഇവ മാറ്റമില്ലാതെ നടക്കും.
സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ നാലര ഡിഗ്രിയിലധികം ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികൾ വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനാണ് കളക്ടറുടെ ഉത്തരവ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Story Summary: The Kollam District Collector has declared a holiday for all educational institutions, including professional colleges, on Friday due to the rising temperature, which is expected to touch 40°C. However, public exams and interviews will proceed as scheduled.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.