Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKerala'ആഘോഷങ്ങൾ ലളിതമാക്കണം, വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല': ഓർത്തഡോക്സ് സഭാധ്യക്ഷൻ | Orthodox...

‘ആഘോഷങ്ങൾ ലളിതമാക്കണം, വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | Orthodox Church

🎙️ Latest Podcast

കോട്ടയം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും അമിതമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മതങ്ങളും മനുഷ്യരും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Celebrations should be simplified, says Orthodox Church supreme head)

വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടുകളിലല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിരുകടന്ന ആഘോഷങ്ങളേക്കാൾ അപരനോടുള്ള സ്നേഹവും കരുണയുമാണ് ദൈവത്തിന് പ്രിയങ്കരം. പള്ളികളിലെ ഒരു വർഷത്തെ പെരുന്നാളുകൾക്കായി കരുതിവെക്കുന്ന തുക ഉപയോഗിച്ച് ഓരോ ഭവനം നിർമ്മിച്ച് നൽകാൻ സഭാധ്യക്ഷൻ ആഹ്വാനം ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.