മുംബൈ: സിനിമ താരങ്ങൾക്ക് പിന്നാലെ കൂടി അലോസരപ്പെടുത്തുന്ന പാപ്പരാസികൾക്ക് ചുട്ട മറുപടി നൽകി ശ്രുതി ഹാസൻ (Shruti Haasan). മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയ താരത്തെ ‘മമ്മ’ എന്ന് വിളിച്ച പാപ്പരാസിയോടാണ് ശ്രുതി രൂക്ഷമായി പ്രതികരിച്ചത്. റെസ്റ്റോറന്റിന് പുറത്ത് ചിത്രങ്ങൾ പകർത്താൻ കാത്തുനിന്നവരിൽ ഒരാൾ താരത്തെ ‘മമ്മ’ എന്ന് അഭിസംബോധന ചെയ്തതാണ് ശ്രുതിയെ ചൊടിപ്പിച്ചത്.
വിളി കേട്ട ഉടൻ തന്നെ നടത്തം നിർത്തിയ താരം, പാപ്പരാസിക്ക് നേരെ തിരിയുകയായിരുന്നു. “ആരാണ് മമ്മ? ഞാൻ നിങ്ങളുടെ അമ്മയാണോ? എന്താണ് ഈ പറയുന്നത്?” എന്ന് ശ്രുതി രോഷത്തോടെ ചോദിച്ചു.ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്ത പാപ്പരാസികൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ശ്രുതിയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരങ്ങളെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിളിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ശ്രുതിക്കൊപ്പം ഉണ്ടായിരുന്ന പ്രായമായ സ്ത്രീയെ കണ്ടാണ് പാപ്പരാസികൾ അത്തരത്തിൽ വിളിച്ചതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എങ്കിലും, സെലിബ്രിറ്റികൾക്ക് സ്വസ്ഥമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം മാറണമെന്ന ആവശ്യമാണ് ആരാധകർക്കിടയിൽ ശക്തമാകുന്നത്.
Story Summary: Actress Shruti Haasan reacted angrily to a paparazzo in Mumbai who addressed her as ‘Mamma’ while she was leaving a restaurant. The actress confronted the photographer, asking if she was his mother, which sparked a debate on social media about celebrity privacy and the behavior of the paparazzi.

