Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaകുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് ഭർത്താവ്...

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് ഭർത്താവ് | Kumbh Mela Viral Girl

🎙️ Latest Podcast

കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ ഉടൻ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ (Kumbh Mela Viral Girl). പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ മധ്യപ്രദേശ് പോലീസ് നൽകിയ നിർദ്ദേശത്തോടാണ് ഫർമാൻ പ്രതികരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടുംബം മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടത്.

എന്നാൽ ഭാര്യ ഗർഭിണിയാണെന്നും ദീർഘദൂര യാത്രകൾ ചെയ്യാൻ സാധിക്കില്ലെന്നും ഭർത്താവ് മധ്യപ്രദേശ് ഖർഗോണിലെ വനിതാ എസ്ഐയെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെയും ഭർത്താവ് ഫർമാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ചിൽ കേരളത്തിലെത്തിയ പെൺകുട്ടി, തന്നെ പിതാവ് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരം തമ്പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. രേഖകൾ പ്രകാരം 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു.

മാർച്ച് 11-ന് പൂവാർ പഞ്ചായത്തിൽ വെച്ച് ഇവർ വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ വിവാഹം വിവാദമായതോടെ മധ്യപ്രദേശ് സർക്കാർ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹത്തിന് നിയമപരമായ പ്രായമായില്ലെന്ന് ചൂണ്ടിക്കാട്ടി ഫർമാനെതിരെ നിലവിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Story Summary: The husband of the viral Kumbh Mela girl stated that she is pregnant and cannot travel to appear before the police as ordered. Following a complaint from her parents, a POSCO case was filed against him after Madhya Pradesh authorities cancelled her birth certificate, citing she was a minor.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.