Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeCrime'കയ്യബദ്ധം': ഇടുക്കിയിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു | Death

‘കയ്യബദ്ധം’: ഇടുക്കിയിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു | Death

🎙️ Latest Podcast

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man was beaten to death by his friend while drinking in Idukki )

രാത്രി 11 മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. രാഹുലും സജയനും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ സജയൻ രാഹുലിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോൾ രാഹുൽ റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യലഹരിയിൽ സംഭവിച്ച കൈയബദ്ധമാണ് കൊലപാതകമെന്നാണ് പ്രതി സജയൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.