കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ശങ്കരജയന്തി ആഘോഷത്തിന് ഗവർണർ എത്തുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ അടങ്ങിയ സർക്കുലർ അധികൃതർ പിൻവലിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ ലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.(Controversial circular regarding the event to be attended by the Governor withdraws following protests)
ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും കൈയടിക്കണം, ഗവർണർ ഹാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, പ്രസംഗിക്കുന്ന സമയത്ത് ഹാളിനുള്ളിൽ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണം, മൊബൈൽ ഫോണുകൾ നിർബന്ധമായും സൈലന്റ് മോഡിലാക്കണം, ഗവർണർ മടങ്ങിപ്പോകുന്നത് വരെ ആരും ഹാളിന് പുറത്തേക്ക് പോകാൻ പാടില്ല എന്നിവയായിരുന്നു നിയന്ത്രണങ്ങൾ.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിവാദം കനത്തതോടെ സർവകലാശാലാ അധികൃതർ സർക്കുലർ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

