Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKerala'ടേം വ്യവസ്ഥയൊന്നും ഇല്ല, തിരഞ്ഞെടുക്കുന്നയാൾ 5 വർഷം മുഖ്യമന്ത്രിയാകും': കെ. മുരളീധരൻ...

‘ടേം വ്യവസ്ഥയൊന്നും ഇല്ല, തിരഞ്ഞെടുക്കുന്നയാൾ 5 വർഷം മുഖ്യമന്ത്രിയാകും’: കെ. മുരളീധരൻ | Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നതിനിടെ കെ. സുധാകരനെതിരെ വിമർശനവുമായി കെ. മുരളീധരൻ. ചർച്ചകൾ നിയന്ത്രിക്കാൻ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(There is no term limit, the person chosen will be the Chief Minister for 5 years, says K Muraleedharan)

കെ. സുധാകരന്റേത് ഒരു പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഖാർഗെയും പറഞ്ഞ ആളും മാത്രം അറിഞ്ഞാൽ പോരേ? ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടേം വ്യവസ്ഥ കോൺഗ്രസിലില്ല. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരൻ, സിപിഎം ഇനി പ്രതിപക്ഷ നേതാവ് ആരാകണമെന്ന് ആലോചിച്ചാൽ മതിയെന്നും പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.