ഹൈദരാബാദ്: ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെത്തുന്നടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. അധികാരത്തുടർച്ച ലക്ഷ്യമിട്ട് ഭരണഘടനയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(The aim is to subvert the Constitution, Revanth Reddy against BJP)
പഞ്ചായത്തുകളിൽ വനിതാ സംവരണം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണെന്ന് രേവന്ത് റെഡ്ഡി ഓർമ്മിപ്പിച്ചു. ബിജെപിയുടെ സംഘടനയ്ക്കുള്ളിൽ ഇതുവരെ ഒരു വനിത പോലും അധ്യക്ഷയായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. 543 ലോക്സഭ സീറ്റുകളിലും നിബന്ധനകളില്ലാതെ വനിതാ സംവരണം കൊണ്ടുവരികയാണെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കാം. കൃത്യമായ ഉദ്ദേശശുദ്ധിയോടെ വേണം നിയമങ്ങൾ തയ്യാറാക്കാൻ. പ്രധാനമന്ത്രി തന്റെ ‘ദുഷ്ചിന്തകൾ’ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബില്ലിനെ പരാജയപ്പെടുത്താൻ ഒന്നിച്ചുനിന്ന ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളെയും അവരുടെ നേതാക്കളെയും രേവന്ത് റെഡ്ഡി പ്രശംസിച്ചു. എം.കെ. സ്റ്റാലിൻ, മമത ബാനർജി, അഖിലേഷ് യാദവ് എന്നിവരടക്കമുള്ള നേതാക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങൾ ഇന്നലെ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

