ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അത് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഭരണപക്ഷമെന്നും അദ്ദേഹം പറഞ്ഞു.(The attempt was to subvert democracy, KC Venugopal on Women’s reservation bill )
543 അംഗ സഭയിൽ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് നൽകാൻ സർക്കാർ തയ്യാറാകണം. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഈ സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നടപ്പിലാക്കേണ്ടത്. വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ വോട്ട് ചെയ്തത് കേന്ദ്ര നീക്കങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ തുടക്കമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കോൺഗ്രസ് മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കെ.സി. വേണുഗോപാലുമായി ദീപ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. ബിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ ബിജെപിയും നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിക്കാനാണ് ബിജെപി തീരുമാനം. വനിതാ സംവരണ ബിൽ പാസാക്കിയെടുക്കാൻ ഇനിയും ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

