Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeEditors Pickവാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒമ്പതായി; നാല് പേരുടെ നില ഗുരുതരം...

വാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒമ്പതായി; നാല് പേരുടെ നില ഗുരുതരം | Valparai Accident

🎙️ Latest Podcast

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകാടത്തിൽ മരണം ഒമ്പത് ആയി (Valparai Accident). പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെ മലപ്പുറം കോളത്തൂർ പോലീസ് പരിധിയിൽ നിന്നും യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടൻ തന്നെ തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 3 മണിക്ക് പുറപ്പെട്ട സംഘം രാത്രിയോടെ തിരിച്ചെത്താനിരിക്കെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തിൽ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary: Nine people from Malappuram, including teachers from Pang Pallipparamba GLP School, died after their minivan plunged into a gorge at the 13th hairpin bend on the Pollachi-Valparai road. Five others are in critical condition.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.