എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two weeks old dead body found in Ernakulam, investigation )
മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ, രണ്ടാഴ്ച മുൻപ് വേങ്ങൂർ സ്വദേശിയായ ഒരു യുവാവിനെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

