HomeKerala"വിമർശനങ്ങൾ എന്നെ തളർത്തില്ല, L3 കാത്തിരിക്കുന്നവർ ഒരുപാടുണ്ട്"; പൃഥ്വിരാജ് സുകുമാരൻ |...

“വിമർശനങ്ങൾ എന്നെ തളർത്തില്ല, L3 കാത്തിരിക്കുന്നവർ ഒരുപാടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran L3 Azrael

കൊച്ചി: ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘അസ്രയേലി’നായുള്ള (L3) തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran L3 Azrael). എമ്പുരാന്റെ റിലീസിന് മുൻപേ തന്നെ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിലെ സന്തോഷവും താരം പങ്കുവെച്ചു.

“എവിടെപ്പോയാലും എൽ3 എന്ന് വരുമെന്ന ചോദ്യം എനിക്ക് നേരിടേണ്ടി വരാറുണ്ട്. ഒരു പ്രസ് മീറ്റിൽ പോലും അതിനെക്കുറിച്ച് ആരും ചോദിക്കാതിരുന്നിട്ടില്ല. ആ താൽപ്പര്യം ആളുകൾക്കിടയിൽ ഉള്ളിടത്തോളം കാലം സിനിമ ചെയ്യാനുള്ള വലിയ പ്രചോദനം എനിക്കുണ്ട്,” പൃഥ്വിരാജ് പറഞ്ഞു.

വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ തീരുമാനിക്കുന്ന ആളല്ല താൻ. എമ്പുരാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാവാം, എന്നാൽ അതിന്റെ അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. സംവിധാനത്തിലേക്ക് വീണ്ടും കടക്കുന്നതിന് തന്റെ സമയക്കുറവാണ് പ്രധാന തടസ്സം. ലാലേട്ടന്റെയും തന്റെയും സമയം ഒത്തുവരുക എന്നത് വലിയ ചാലഞ്ചാണ്. അഭിനയിച്ചു തീർക്കാൻ കുറേ സിനിമകളുണ്ട്. അവരോട് നീതി പുലർത്തേണ്ടതുണ്ട്.

എമ്പുരാന് ശേഷം അഭിനയിക്കാമെന്ന് ഏറ്റ ചില പ്രൊഡ്യൂസേഴ്സിന് വാക്ക് നൽകിയിട്ടുണ്ട്. അത് പൂർത്തിയാക്കിയ ശേഷം മാത്രമേ വീണ്ടും സംവിധാനത്തിലേക്ക് കടക്കൂ. എന്നിരുന്നാലും സംവിധാനം ചെയ്യണമെന്ന ആഗ്രഹം ശക്തമാണെന്നും ഒന്ന് രണ്ട് പുതിയ പ്രോജക്റ്റുകൾ മനസ്സിലുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ലൂസിഫർ, എമ്പുരാൻ എന്നിവയ്ക്ക് ശേഷം വരുന്ന മൂന്നാം ഭാഗത്തിന് ‘അസ്രയേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.

Story Summary: Actor-director Prithviraj Sukumaran discussed the third installment of the Lucifer franchise, titled ‘Azrael’ (L3). He stated that criticism doesn’t hold him back and the massive fan expectation for the next part is his biggest inspiration.

WhatsApp Channel Banner

Latest updates

ട്രക്ക് ഡ്രൈവർമാരിൽ നിന്ന് പണം തട്ടൽ: വീഡിയോ വൈറലായതിന്...

നീമുച്ച് (മധ്യപ്രദേശ്): ട്രക്ക് ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി കാണിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കടുത്ത നടപടി (Neemuch sting operation). നീമുച്ച്...

ക്രിസ്റ്റ്യാനോ റൊണാൾഡോ – ജോർജിന കല്യാണത്തിന് മെസ്സി എത്തുമോ?:...

ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജിന റോഡ്രിഗസ് വിവാഹം 2026-ലെ ഏറ്റവും വലിയ സോഷ്യൽ ഇവന്റായി മാറുകയാണ്. റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗലിൽ വച്ച് നടക്കുന്ന ചടങ്ങിന്റെ തീയതിയെക്കുറിച്ചും...

വിദ്യാവീഹാർ ഹിറ്റ് ആൻഡ് റൺ: ജാമ്യം റദ്ദാക്കിയതിന് പിന്നാലെ...

മുംബൈ: മുംബൈ വിദ്യാവീഹാറിലുണ്ടായ മാരകമായ ഹിറ്റ് ആൻഡ് റൺ കേസിൽ, ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ പ്രായപൂർത്തിയാകാത്ത 17-കാരനായ പ്രതി ഒളിവിൽ പോയി (Vidyavihar hit and run). പ്രതിയെ...

അയയിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു:...

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയുണക്കാനിട്ട ഇരുമ്പ് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ...

നയതന്ത്ര സാന്നിധ്യം ചുരുക്കാൻ US: അഞ്ച് വിദേശ എംബസികളും...

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര സാന്നിധ്യം ചുരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദേശ നയതന്ത്ര ഓഫീസുകൾ അടച്ചുപൂട്ടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് യു.എസ് കോൺഗ്രസിന് ഔദ്യോഗിക അറിയിപ്പ് നൽകിയതായി ഇതുമായി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...