ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ സ്ത്രീകളെ ഭരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ഭേദഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുപ്രധാനമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.(Don’t waste the opportunity to provide reservation to women, says PM Modi )
വികസിത ഭാരതം എന്നത് കേവലം മികച്ച അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ നയരൂപീകരണത്തിൽ സ്ത്രീകൾക്ക് കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുമ്പോൾ മാത്രമേ വികസനം പൂർണ്ണമാകൂ. രാഷ്ട്രീയത്തിന്റെ ഗതിയും ദിശയും മാറ്റിമറിക്കാൻ പോകുന്ന ഈ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Speaking in Lok Sabha on women’s reservation and delimitation, Prime Minister Narendra Modi says, “In the 21st century, India is moving forward with a new self-confidence. We all feel India’s acceptance in the world today. This is a moment of pride for all of us. I… pic.twitter.com/KCQfOenxAz
— ANI (@ANI) April 16, 2026
മുൻപ് പലതവണ വനിതാ സംവരണത്തെ എതിർത്തവർക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉയർത്തി. വനിതാ സംവരണത്തെ തുരങ്കം വെച്ചവരോട് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് മോദി പറഞ്ഞു. ഈ വിഷയത്തിൽ രാഷ്ട്രീയ ലാഭനഷ്ടങ്ങൾ നോക്കരുതെന്നും ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്തുകളിൽ സംവരണം നടപ്പിലാക്കിയപ്പോൾ ആർക്കും എതിർപ്പില്ലായിരുന്നു. എന്നാൽ നിയമസഭകളിലും പാർലമെന്റിലും വരുമ്പോൾ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണ് പലർക്കുമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഏറ്റവും പിന്നാക്ക വിഭാഗത്തിൽ നിന്നാണ് വരുന്നത് എങ്കിലും എല്ലാവരെയും ഒപ്പം കൊണ്ടുപോകുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സുപ്രധാന അവസരം എംപിമാർ ആരും പാഴാക്കരുതെന്നും ബില്ലിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വനിതാ സംവരണ ഭേദഗതി ബിൽ രാജ്യത്തിന്റെ ആത്മാഭിമാനം ആഗോളതലത്തിൽ ഉയർത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

