കൊച്ചി: ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാരായ ഫ്ലിപ്കാർട്ടും ഉബറും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു (Flipkart Uber Partnership). ഉബർ യാത്രകൾക്കായി ചെലവാക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഫ്ലിപ്കാർട്ട് സൂപ്പർകോയിനുകളായി തിരികെ ലഭിക്കുന്നതാണ് ഈ പദ്ധതി.ഉപയോക്താക്കൾ തങ്ങളുടെ ഫ്ലിപ്കാർട്ട്, ഉബർ അക്കൗണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്താൽ ഓരോ യാത്രയുടെയും നിരക്കിന്റെ 4% വരെ സൂപ്പർകോയിനുകളായി ലഭിക്കും.
ഓരോ യാത്രയ്ക്കും പരമാവധി 150 കോയിനുകൾ വരെയാണ് ലഭിക്കുക. എന്നാൽ ഒരാൾക്ക് നേടാവുന്ന ആകെ സൂപ്പർകോയിനുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. ഉബറിൽ പുതിയതായി ചേരുന്നവർക്കും ദീർഘകാലമായി ഉബർ ഉപയോഗിക്കാത്തവർക്കും ആദ്യ യാത്രയിൽ 150 ബോണസ് കോയിനുകൾ ലഭിക്കും.
2026 ഏപ്രിൽ 15 മുതൽ 30 വരെ അക്കൗണ്ട് ലിങ്ക് ചെയ്യുന്നവർക്ക് അധികമായി 50 കോയിനുകൾ കൂടി ലഭിക്കുന്നതാണ്.
ഇത്തരത്തിൽ ലഭിക്കുന്ന സൂപ്പർകോയിനുകൾ ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് (Cleartrip) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഷോപ്പിംഗിനും ബുക്കിംഗിനും ഉപയോഗിക്കാം. ദൈനംദിന യാത്രകളെ ലാഭകരമാക്കാൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.
Story Summary: Flipkart and Uber have partnered to allow users to earn SuperCoins on their rides. By linking accounts, users can earn up to 4% of their fare back as coins, which can be redeemed on Flipkart and Cleartrip. Special bonuses are available for new users and those linking accounts before April 30, 2026.

