Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeNationalഅംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി: 7 വയസുകാരിക്ക് ദാരുണാന്ത്യം,...

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി: 7 വയസുകാരിക്ക് ദാരുണാന്ത്യം, 7 പേർക്ക് ഗുരുതര പരിക്ക് | Ambedkar Jayanti

🎙️ Latest Podcast

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ നിയന്ത്രണം വിട്ട കാർ ഘോഷയാത്രയിലേക്ക് പാഞ്ഞു കയറി ഏഴ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Car rams into Ambedkar Jayanti procession, 7-year-old girl dies tragically)

അംബേദ്കർ ജയന്തി പ്രമാണിച്ച് നടന്ന ഘോഷയാത്രയ്ക്കിടയിലേക്കാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ കാർ ഡ്രൈവറെ തടഞ്ഞുവെച്ച് കൈയ്യേറ്റം ചെയ്തു. വിവരം അറിഞ്ഞ് ഹാസനിലെ ജില്ലാ ആശുപത്രിക്ക് മുന്നിലും നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് ജീവഹാനി വരുത്തിയതിന് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഒളിവിൽ പോയ മറ്റൊരാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.