Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeWorldതെക്കൻ ലെബനനിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്ക് JD...

തെക്കൻ ലെബനനിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്ക് JD വാൻസ് നേതൃത്വം നൽകും | Israel

🎙️ Latest Podcast

വാഷിംഗ്ടൺ: തെക്കൻ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇസ്രയേൽ നിരസിച്ചു. എന്നാൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങളും കൂടുതൽ ചർച്ചകൾക്ക് തയ്യാറായതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയുടെ സമയവും സ്ഥലവും ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിക്കും.(Israel rejects ceasefire in southern Lebanon, JD Vance to lead second round of talks with Iran)

ഇറാനുമായുള്ള സ്ഥിരം വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള രണ്ടാംവട്ട ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചർച്ച നടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അടുത്ത ആഴ്ച നിലവിലെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുൻപ് ധാരണയിലെത്താനാണ് അമേരിക്കയുടെ നീക്കം.

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രധാന തർക്കവിഷയം യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാലാവധിയാണ്. 20 വർഷത്തേക്ക് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ പാടില്ല എന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ അഞ്ച് വർഷത്തെ സമയപരിധി മാത്രമാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.