ആലപ്പുഴ: കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ പരാതിക്കാരിയായ യുവതിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പോലീസ് തീരുമാനം. ആദ്യഘട്ടത്തിൽ പരാതി നൽകിയപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടി.(Sexual assault on accident victim, Medical examination to be conducted again today)
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ട ശേഷം വീണ്ടും വൈദ്യപരിശോധന നടത്തുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. കാലതാമസം അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നലെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി രേഖപ്പെടുത്തിയിരുന്നു.
പുതിയ മൊഴിയുടെ പശ്ചാത്തലത്തിൽ പ്രതിക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

