Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeIPL 2026IPLൽ ഇന്ന് ചെന്നൈ - കൊൽക്കത്ത പോരാട്ടം: സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ...

IPLൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം: സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ച് CSK ആരാധകർ | IPL

🎙️ Latest Podcast

ചെന്നൈ: ഐപിഎൽ സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണ്ണായകമാണ്.(Chennai vs Kolkata clash in IPL today, CSK fans are hopeful of Sanju Samson’s performance)

നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള ചെന്നൈ, അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. ചെന്നൈ നിരയിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടിയ സഞ്ജുവിന്റെ ഫോം ടീമിന് വലിയ കരുത്താണ്.

ജാമി ഓവർട്ടൺ, അൻഷുൽ കാംബോജ്, നൂർ അഹമ്മദ് എന്നിവർ മികച്ച ഫോമിൽ പന്തെറിയുന്നത് ചെന്നൈയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. കൊൽക്കത്തയ്ക്ക് ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇന്ന് വിജയിച്ചേ മതിയാകൂ. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, അംഗ്ക്രിഷ് രഘുവംശി, റോവ്മാൻ പവൽ, കമറൂൺ ഗ്രീൻ എന്നിവർ വ്യക്തിഗതമായി തിളങ്ങുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചിൽ സുനിൽ നരെയ്ൻ നയിക്കുന്ന കൊൽക്കത്തയുടെ സ്പിൻ നിരയ്ക്ക് ഇന്നത്തെ മത്സരത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.