HomeWorldഒരു ഗ്രാമത്തോളം മാത്രം ജനസംഖ്യ, വത്തിക്കാൻ മുതൽ സാൻ മറിനോ വരെ;...

ഒരു ഗ്രാമത്തോളം മാത്രം ജനസംഖ്യ, വത്തിക്കാൻ മുതൽ സാൻ മറിനോ വരെ; അറിയാം ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളെ കുറിച്ച് | World’s Smallest Nations

നമ്മുടെ ഭൂമിയിൽ ആകെമൊത്തം 800 കോടിമനുഷ്യരാണ് ഉള്ളത്. ആഗോള ജനസംഖ്യയിൽ  17.78% ത്തോളം വരും നമ്മുടെ ഇന്ത്യയുടെ സംഭാവന. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ, തൊട്ടു പിന്നാലെ തന്നെയുണ്ട് ചൈനയും. ഇന്ത്യയയെയും ചൈനയെയും പോലെയുള്ള ഭീമൻ രാജ്യങ്ങളുടെ പകുതിയുടെ പകുതിയിൽ താഴെമാത്രം ജനസംഖ്യയുള്ള രാജ്യങ്ങളുമുണ്ട് നമ്മുടെ ലോകത്ത്. ചെറിയ ഭൂവിസ്തൃതി, പരിമിതമായ വിഭവങ്ങൾ, ഭൗമസ്ഥിതി, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ കാരണം താരതമ്യേനെ വലിപ്പം കുറഞ്ഞ കുഞ്ഞൻ രാജ്യങ്ങൾ നിരവധിയാണ്. ഇവ വെറും ചെറിയ രാജ്യങ്ങളല്ല; സമ്പന്നമായ ചരിത്രവും, വ്യത്യസ്തമായ സംസ്കാരങ്ങളും, അവയുടെ വലിപ്പത്തെ വെല്ലുവിളിക്കുന്ന പ്രതിരോധശേഷിയുമുള്ള അതുല്യ സമൂഹങ്ങളാണ്. എങ്കിൽ പിന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. (World’s Smallest Nations)

1. വത്തിക്കാൻ സിറ്റി (Vatican City)

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് വത്തിക്കാൻ. ഇറ്റലിയിലെ റോമിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്ര നഗര-രാജ്യമാണ് വത്തിക്കാൻ സിറ്റി. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം കൂടിയാണ് ഇവിടം. വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രമാണിത്. 2024 ലെ കണക്കുകൾ പ്രകാരം 882 മനുഷ്യരാണ് ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നത്. ചുരുക്കം പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിൽ ആയിരത്തിൽ താഴെയാണ് ജനസംഖ്യ.

2. ടുവാലു (Tuvalu)

ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ടുവാലു. ഓസ്ട്രേലിയക്കും ഹവായിക്കും മധ്യേ, വെറും 26 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഒൻപത് ചെറു കൊറൽ ദ്വീപുകളുടെയും തടാകങ്ങളുടെയും കൂട്ടായ്മയാണ്.  പന്ത്രണ്ടായിരത്തിൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ.

3. നൗറു (Nauru)

മൈക്രോനേഷ്യയിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് നൗറു. 21 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെറിയ രാജ്യമാണ്. അകെ മൊത്തം 12000 ത്തോളം മനുഷ്യരാണ് ഇവിടെ പറക്കുന്നത്. ഒരുകാലത്ത് ഈ ദ്വീപ് ഫോസ്ഫേറ്റ് കൊണ്ട് സമ്പന്നമായിരുന്നു, എന്നാൽ പതിറ്റാണ്ടുകളുടെ ഖനനം ഈ ദ്വീപിലെ 80% ഭൂമിയും ഉപയോഗശൂന്യമായി.

4. പലയു (Palau)

പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പലാവു, 500-ലധികം ദ്വീപുകൾ ചേർന്ന ഒരു ദ്വീപ് രാജ്യമാണ്. ഏകദേശം 18,000 ജനസംഖ്യയുള്ള ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ പറുദീസയാണ്. സമുദ്ര സംരക്ഷണത്തിന് ലോകത്തിന് മാതൃകയായി മാറിയ രാജ്യം കൂടിയാണ് പലയു. പലാവു ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. റോക്ക് ഐലൻഡ്സ് സതേൺ ലഗൂൺ, ജെല്ലിഫിഷ് തടാകം, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ ശ്രദ്ധേയമായ ആകർഷണങ്ങൾ.

5. സാൻ മറിനോ (San Marino)

ഇറ്റലിയിലെ വടക്കൻ ഭാഗത്താണ് സാൻ മറിനോ സ്ഥിതി ചെയ്യുന്നത്. സാൻ മറിനോ പൂർണ്ണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട ചെറു രാജ്യമാണ്. വത്തിക്കാൻ സിറ്റി, മൊണാക്കോ എന്നിവയ്ക്ക് ശേഷം യൂറോപ്പിലെ മൂന്നാമത്തെ ചെറിയ രാജ്യവും, ലോകത്തിലെ അഞ്ചാമത്തെ ചെറിയ രാജ്യവുമാണിത്. 33,977 മാണ് സാൻ മറിനോയുടെ ജനസംഖ്യ.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...