Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeCrimeകൊച്ചിയിൽ പോലീസിനെ ആക്രമിച്ച സംഭവം: പ്രതികളായ സഹോദരങ്ങൾ പിടിയിൽ | Police

കൊച്ചിയിൽ പോലീസിനെ ആക്രമിച്ച സംഭവം: പ്രതികളായ സഹോദരങ്ങൾ പിടിയിൽ | Police

🎙️ Latest Podcast

കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉപദ്രവിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിന്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. (Police attack incident in Kochi, Accused brothers arrested)

ഇതിൽ ജിന്റോ പോലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സ്ഥിരം കുറ്റവാളിയാണെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രകോപിതരായ സഹോദരങ്ങൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ഉപദ്രവിക്കുകയുമായിരുന്നു. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക വാഹനം തകർത്തതിനും ഇവർക്കെതിരെ കേസെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.