മഹേശ്വർ: മധ്യപ്രദേശിലെ കുംഭമേളയുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ വ്യക്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിലാണ് മഹേശ്വർ പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Kumbh Mela star’s marriage, Madhya Pradesh Police intensify investigation)
പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും രേഖകളുടെ ആധികാരികതയും പോലീസ് പരിശോധിച്ചുവരികയാണ്. വിവാഹത്തിനായി സമർപ്പിക്കപ്പെട്ട രേഖകളിൽ കൃത്രിമം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കൂടുതൽ വ്യക്തികളെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതിനായി പോലീസ് നിയമോപദേശം തേടി. ഈ വിഷയത്തിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷന് അന്വേഷണത്തിന്റെ റിപ്പോർട്ട് ഈ മാസം 22-നകം കൈമാറുമെന്ന് പോലീസ് അറിയിച്ചു.

