HomeKeralaശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ ബിജെപി സസ്പെൻഡ് ചെയ്തു;...

ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ ബിജെപി സസ്പെൻഡ് ചെയ്തു; നടപടി അച്ചടക്ക ലംഘനത്തിന് | BJP Suspends Bindu Vinayakumar

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതി നൽകിയ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു (BJP Suspends Bindu Vinayakumar). തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർക്ക് പണം നൽകാൻ എത്തിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബിന്ദുവിന്റെ പരാതി. ശോഭ തന്നോട് അസഭ്യം പറയുകയും “കരണം അടിച്ചു പൊളിക്കും”, “പണിക്കുറ്റം തീർക്കും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതിന്റെ ഫോൺ റെക്കോർഡും അവർ പുറത്തുവിട്ടിരുന്നു.

പാലക്കാട്ടെ പണമിടപാടിൽ തനിക്ക് പങ്കില്ലെന്നും ശോഭയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റാരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവയ്ക്കാനാണ് ശോഭ ശ്രമിക്കുന്നതെന്നും ബിന്ദു ആരോപിച്ചു.

ആലപ്പുഴ ബിജെപിയിൽ നിലനിൽക്കുന്ന ആഭ്യന്തര കലഹങ്ങളിലേക്കും ബിന്ദു വിരൽ ചൂണ്ടിയിരുന്നു. ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ വന്ന് പണം പിരിക്കുന്നതായി ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ശോഭയുടെ പക്ഷത്തേക്ക് മാറാൻ താൻ തയ്യാറാകാത്തതാണ് ഈ ശത്രുതയ്ക്ക് കാരണമെന്നും സംസ്ഥാന നേതൃത്വത്തിന് പോലും ശോഭയുടെ ധാർഷ്ട്യത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിന്ദു വിമർശിച്ചു.

പാലക്കാട് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പാർട്ടിക്കുള്ളിലെ ഈ പരസ്യമായ ഏറ്റുമുട്ടലും നടപടിയും ബിജെപിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നത്.

Story Summary:
The BJP has suspended Bindu Vinayakumar, an Alappuzha North district committee member, following her complaint against leader Sobha Surendran. The action was taken by State President Rajeev Chandrasekhar on grounds of repeated indiscipline. Bindu had recently released a voice note alleging that Sobha threatened her over the phone regarding the ‘money-for-votes’ controversy in Palakkad. Bindu also alleged internal rifts and unauthorized fund collection by Sobha in Alappuzha as reasons for the hostility.

WhatsApp Channel Banner

Latest updates

നിപയിൽ ആശ്വാസം; ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയെ വെന്റിലേറ്ററിൽ നിന്ന്...

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി. 43-കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നിപ പരിശോധനാഫലം നെഗറ്റീവായതായും...

മൂന്ന് ദിവസം അമ്മയുടെ മൃതദേഹത്തിനരികിൽ പൂജ; ദിവസവും തുണി...

കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ വയോധികയായ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കുളത്തൂപ്പുഴ ആർ.പി.എൽ 2F ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ (80)...

ഇന്ന് ലോക ഐവിഎഫ് ദിനം; മാതാപിതാക്കളാകാനുള്ള പ്രതീക്ഷകൾക്ക് വഴിതുറന്ന...

എല്ലാ വർഷവും ജൂലൈ 25-ന് ലോകമെമ്പാടും ലോക ഐവിഎഫ് (World IVF Day) ദിനം ആചരിക്കുന്നു. വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള പ്രതീക്ഷ സമ്മാനിച്ച ഇൻ വിറ്റ്രോ ഫെർട്ടിലൈസേഷൻ (IVF)...

ഭരണഘടന കൈയിലേന്തി ‘ആസാദി യാത്ര’; സിജെപി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി...

കൊച്ചി: ദില്ലിയിൽ നടക്കുന്ന സിജെപി (കോക്റോച്ച് ജനതാ പാർട്ടി) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ 'ആസാദി യാത്ര' സംഘടിപ്പിക്കുമെന്ന് റാപ്പർ വേടൻ അറിയിച്ചു (Rapper Vedan Azadi Yatra). ഞായറാഴ്ച...

പ്രധാനമന്ത്രിയെ പരിഹസിച്ച് സിജെപി; ‘ചോദ്യപേപ്പർ ചോർച്ചയ്ക്ക് പരിഹാരം ഇൻസ്റ്റഗ്രാം...

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരും എംപിമാരും ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ (CJP Abhijeet Dipke PM Modi Remark)....

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....