Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.(V Muraleedharan says victory is certain, There is huge confidence in BJP camps in Thiruvananthapuram)

മണ്ഡലത്തിൽ ബിജെപി അനുകൂല തരംഗം ദൃശ്യമാണെന്നും ഇത്തവണ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്നും താമര വിരിയുമെന്നുമാണ് പാർട്ടി ക്യാമ്പുകളുടെ വിലയിരുത്തൽ.

തിരുവനന്തപുരം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ വർദ്ധനവ് അനുകൂലമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന കഴക്കൂട്ടത്ത് ശബരിമല അടക്കമുള്ള വിഷയങ്ങൾ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാക്കളുടെ നിഗമനം. വോട്ടെണ്ണൽ ദിനത്തിൽ അട്ടിമറി വിജയങ്ങൾ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് തിരുവനന്തപുരത്തെ എൻഡിഎ പ്രവർത്തകർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.