തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വെഞ്ഞാറമൂട് ഗവൺമെന്റ് യുപി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Assembly Elections, Suraj Venjaramoodu casts his vote )
അമ്മ, ചേട്ടൻ എന്നിവർക്കൊപ്പമാണ് സുരാജ് വോട്ട് ചെയ്യാനായി എത്തിയത്. തിരക്കുകൾക്കിടയിലും സ്വന്തം നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ താരം, വോട്ടർമാർക്ക് വലിയ ആവേശമാണ് പകർന്നത്.

