HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമായി | Assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.(Assembly elections, Around 3000 police personnel to be deployed in Ernakulam Rural)

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയിൽ നിന്ന് 300 ഓളം ഉദ്യോഗസ്ഥർ ഉണ്ടാകും. തമിഴ്‌നാട് പോലീസും സുരക്ഷാ ചുമതലകളിൽ പങ്കുചേരും. 1852 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

നിരീക്ഷണത്തിനായി 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചു. ഓരോ സംഘത്തിനൊപ്പവും നടപടികൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. ജില്ലയിലെ ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി ആകെ 1989 ബൂത്തുകളാണുള്ളത്. ഇതിൽ എത്തിപ്പെടാൻ പ്രയാസമുള്ള ആറ് ബൂത്തുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ബൂത്തുകളിലും വോട്ടെണ്ണൽ – പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സുരക്ഷാ അവലോകന യോഗം എസ്പി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.

WhatsApp Channel Banner

Latest updates

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

അൽഖോബാർ നവയുഗം കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് യാത്രയയപ്പ് നൽകി...

അൽഖോബാർ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം (Al khobar navayugam) സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും ചേർന്ന് യാത്രയയപ്പ് നൽകി. അൽഖോബാറിലെ അപ്സര...

തോപ്പുംപടിയിൽ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന...

തോപ്പുംപടി: തോപ്പുംപടിയിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു (Thoppumpady supermarket theft). മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി...

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു...

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). "ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ" എന്ന്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...