Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാൻ നടപടിയും: TK ഗോവിന്ദൻ്റെ ഹർജി...

പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാൻ നടപടിയും: TK ഗോവിന്ദൻ്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ | TK Govindan

🎙️ Latest Podcast

കൊച്ചി: തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കണമെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനോട് കോടതി ഇന്ന് രേഖാമൂലം മറുപടി തേടിയിട്ടുണ്ട്.(Police protection, TK Govindan’s petition in the High Court again today )

മണ്ഡലത്തിൽ വ്യാജവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ‘ആബ്സന്റ്’, ‘ഡെത്ത്’, ‘ഷിഫ്റ്റ്’ എന്നിങ്ങനെ തരംതിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് തനിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി രേഖാമൂലം ഇന്ന് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.