പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് ‘പൂജ്യം മാർക്ക്’ ആണെന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.(Zero marks for progress report, says Ramesh Chennithala against CM)
സംസ്ഥാനത്ത് വികസനം ഉണ്ടായെന്ന് പറയുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രമാണ് എന്നും ചെന്നിത്തല പരിഹസിച്ചു. സർക്കാരിന്റെ റിപ്പോർട്ടിൽ യഥാർത്ഥത്തിൽ വരേണ്ടിയിരുന്നത് സ്വർണ്ണക്കൊള്ളയെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള വിവരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് പ്രകടന പത്രികയിലെ വൈരുദ്ധ്യങ്ങളെയും ചെന്നിത്തല കടന്നാക്രമിച്ചു. ഈ പ്രകടന പത്രിക മുഖ്യമന്ത്രി ഒരുതവണയെങ്കിലും വായിച്ചു നോക്കിയിട്ടുണ്ടോ? തോമസ് ഐസക് ആണ് ഇത് തയ്യാറാക്കിയത്. പിണറായിക്ക് ഐസക് ഇപണി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

