Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കേരളം വികസന കുതിപ്പിലേക്ക്, സ്ഥാനാർത്ഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, അത്...

‘കേരളം വികസന കുതിപ്പിലേക്ക്, സ്ഥാനാർത്ഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, അത് മനസിലാക്കിയവരാണ് നിങ്ങൾ’: മുഖ്യമന്ത്രി | Chief Minister

🎙️ Latest Podcast

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും ഈ മാറ്റത്തിനൊപ്പം നീങ്ങാൻ നാടിന് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന നേട്ടങ്ങളെ തകർക്കാൻ സംഘടിതമായ നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(There have been limitations as a candidate, says Chief Minister)

സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ മുഴുവൻ സമയവും ചെലവഴിക്കാൻ കഴിയാത്തതിലെ പരിമിതി മുഖ്യമന്ത്രി തുറന്നുപറഞ്ഞു. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ കൂടി പ്രചാരണത്തിന് പോകേണ്ടി വന്നതിനാൽ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരോട് പൂർണ്ണമായി സംവദിക്കാൻ കഴിഞ്ഞിട്ടില്ല.

ഈ പരിമിതി മനസ്സിലാക്കിയ ജനങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു. സമൂഹത്തിൽ വ്യാപകമായ രീതിയിൽ നുണപ്രചാരണങ്ങൾ നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാർത്ഥ വസ്തുതകൾ കൃത്യമായി ആളുകളിലേക്ക് എത്തിണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.