HomeCrimeകോൾ ഫോർവേഡിങ് തട്ടിപ്പ്: പുതിയ കെണി; മുന്നറിയിപ്പുമായി കേരള പോലീസ്, ജാഗ്രത...

കോൾ ഫോർവേഡിങ് തട്ടിപ്പ്: പുതിയ കെണി; മുന്നറിയിപ്പുമായി കേരള പോലീസ്, ജാഗ്രത വേണം | Kerala Police

തിരുവനന്തപുരം: കൊറിയർ കമ്പനികളുടെ പേരിൽ വ്യാജ എസ്എംഎസുകൾ അയച്ച് കോളുകളും മെസേജുകളും തട്ടിയെടുക്കുന്ന ‘കോൾ ഫോർവേഡിങ്’ തട്ടിപ്പിനെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. പ്രമുഖ കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന എസ്എംഎസുകളാണ് തട്ടിപ്പിനായി പ്രധാനമായും ഉപയോഗിക്കുന്നത്.(Call forwarding scam, warns Kerala Police)

നിങ്ങളുടെ കൊറിയർ വിവരങ്ങൾക്കായി ഒരു പ്രത്യേക കോഡ് ഡയൽ ചെയ്യാൻ എസ്എംഎസിലൂടെ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് *21* <മൊബൈൽ നമ്പർ> # എന്ന കോഡ് ഡയൽ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ ഈ കോഡ് ഡയൽ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകളും ഒടിപി ഉൾപ്പെടെയുള്ള എസ്എംഎസുകളും തട്ടിപ്പുകാരുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്ത് പണം തട്ടാനും ഇതുവഴി സാധിക്കും. അപരിചിതരായ ആളുകൾ ആവശ്യപ്പെടുന്ന ഒരു കോഡും നിങ്ങളുടെ ഫോണിൽ ഡയൽ ചെയ്യരുത്. ബാങ്ക് ഉദ്യോഗസ്ഥരോ സിം കാർഡ് കമ്പനി പ്രതിനിധികളോ എന്ന വ്യാജേന വിളിക്കുന്നവരും ഇതേ തന്ത്രം ഉപയോഗിക്കാറുണ്ട്.

സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ രഹസ്യ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള കോൾ ഫോർവേഡിങ് ആക്റ്റീവ് ആണെന്ന് സംശയമുണ്ടെങ്കിൽ ഉടൻ ##002# ഡയൽ ചെയ്ത് അത് റദ്ദാക്കുക. തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യുക.

WhatsApp Channel Banner

Latest updates

‘മഴമുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം,...

കണ്ണൂർ: സംസ്ഥാനത്ത് നിലനിൽക്കുന്ന കനത്ത മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ അപാകതകളോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലഭ്യമായ മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർ മുഖേന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ്...

യുക്രെയ്നിലെ ഡ്രോൺ ആക്രമണം: കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ...

ന്യൂഡൽഹി: യുക്രെയ്നിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികൻ ദീപക് കുമാർ ഗുപ്തയെ കണ്ടെത്താൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചു. കാണാതായ യുവാവിന്റെ...

പാണക്കാട്ടെ മണ്ണിടിച്ചിൽ: ഒഴിവായത് വൻ ദുരന്തം, അനധികൃത നിർമ്മാണത്തിനെതിരെ...

മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram...

“സന്തോഷവാനാണ്, വേദന അവർ പറയും”; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായതിന്...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് (Brij Bhushan...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

DON'T MISS

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...