തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. (Complaint against Speaker AN Shamseer, Shibu Baby John alleges violation of the code of conduct)
ചവറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയതാണ് പരാതിക്ക് ആധാരം. ചട്ടങ്ങൾ ലംഘിച്ചു പ്രചാരണത്തിനിറങ്ങിയ സ്പീക്കറെ തുടർന്നുള്ള തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്പീക്കർ പദവി ദുരുപയോഗം ചെയ്ത് ഒരു മുന്നണിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. ചവറ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

