Sunday, February 8, 2026
HomeEditors Pickക്രൂ-11മായി 'ഡ്രാഗൺ' പേടകം ഭൂമിയിലിറങ്ങി: 10 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം...

ക്രൂ-11മായി ‘ഡ്രാഗൺ’ പേടകം ഭൂമിയിലിറങ്ങി: 10 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം കാലിഫോർണിയ തീരത്ത് സ്പ്ലാഷ്ഡൗൺ | Crew-11

കാലിഫോർണിയ: നാസയുടെ ക്രൂ-11 ദൗത്യസംഘം സഞ്ചരിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ എൻഡവർ പേടകം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2:14-ഓടെ കാലിഫോർണിയ തീരത്ത് പതിച്ചു. പത്ത് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ഭൂമിയിലെത്തിയത്.(Dragon Endeavour spacecraft lands on Earth with Crew-11)

2026 ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന സംഘം, ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണമാണ് നേരത്തെ മടങ്ങിയത്. ഐഎസ്എസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

165 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷമാണ് മടക്കം. 2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ഇവരുടെ യാത്ര തുടങ്ങിയത്. സെന കാർഡ്മാൻ, മൈക്ക് ഫിൻകെ (നാസ), കിമിയ യുയി (ജാക്സ – ജപ്പാൻ), ഒലെഗ് പ്ലാറ്റനോവ് (റോസ്‌കോസ്‌മോസ് – റഷ്യ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കടലിലിറങ്ങിയ പേടകത്തെ സ്പേസ് എക്‌സിന്റെ പ്രത്യേക ബോട്ടുപയോഗിച്ച് വീണ്ടെടുക്കും. യാത്രികരെ ഉടൻ തന്നെ വിദഗ്ധമായ വൈദ്യപരിശോധനകൾക്ക് വിധേയരാക്കും. ദൗത്യത്തെക്കുറിച്ചും യാത്രികരുടെ ആരോഗ്യനിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകാനായി നാസ അഡ്മിനിസ്‌ട്രേറ്റർ ജാറെഡ് ഐസക്മാൻ ഇന്ന് വൈകുന്നേരം 4:15-ന് വാർത്താസമ്മേളനം നടത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates