വയനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. (2 students drowned to death in Bavali River, One survives)
കൂടെയുണ്ടായിരുന്ന മുബഷീർ എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. മൈസൂരിലെ വിനോദയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ ബാവലിയിലെ മഖാം സന്ദർശിക്കാനായാണ് വിദ്യാർത്ഥികൾ അവിടെ ഇറങ്ങിയത്.
മഖാമിന് സമീപമുള്ള പുഴയിൽ മുബഷീർ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. മുബഷീറിനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയതാണ് അദിനാനും ആഷിഖും. എന്നാൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മുബഷീർ അത്ഭുതകരമായി രക്ഷപ്പെട്ടു.

