കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയക്കെതിരെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ അനൗൺസ്‌മെന്റ് നടത്തിയെന്ന പരാതിയിൽ ജില്ലാ ഭരണകൂടം ഇടപെടുന്നു. സംഭവത്തിൽ എൽഡിഎഫ് നേതൃത്വത്തോട് വിശദീകരണം തേടും.(Controversial announcement in Perambra, Will seek explanation from LDF)
ഫാത്തിമ തെഹ്‍ലിയയെ സ്ഥാനാർത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഫാത്തിമ തെഹ്‍ലിയ പറഞ്ഞു. കൃത്യമായ തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു.
വിവാദമായ അനൗൺസ്‌മെന്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്. തന്റെ അറിവോടെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മോശമായ പ്രചാരണം നടന്നിട്ടില്ല. ഏത് വാഹനത്തിലാണ് ഇത്തരമൊരു അനൗൺസ്‌മെന്റ് നടന്നതെന്ന് അറിയില്ലെന്നും, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

