Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeKerala'10 വർഷം ഭരിച്ച മുഖ്യമന്ത്രി ജയിക്കാൻ എസ്ഡിപിഐയുടെ കാലുപിടിക്കുന്നു'; രാഹുൽ ഗാന്ധിക്കെതിരെയും...

’10 വർഷം ഭരിച്ച മുഖ്യമന്ത്രി ജയിക്കാൻ എസ്ഡിപിഐയുടെ കാലുപിടിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ പത്ത് വർഷം ഭരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാനായി എസ്ഡിപിഐയുടെ കാലുപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് എൽഡിഎഫിനുള്ളിലെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു

രാഹുൽ ഗാന്ധി കണ്ണൂരിൽ നടത്തിയ പ്രസംഗത്തെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും പറയുന്നില്ലെന്ന രാഹുലിന്റെ ആരോപണം വിഡ്ഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെത്തിയപ്പോൾ പ്രധാനമന്ത്രി ശബരിമലയെക്കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടുണ്ടെന്നും അതിന്റെ വീഡിയോ വേണമെങ്കിൽ രാഹുലിന് അയച്ചുകൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാരെ ജയിലിലടയ്ക്കാൻ എൻഡിഎ ഭരണത്തിന് മാത്രമേ സാധിക്കൂ എന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിദേശ സംഭാവന നിയന്ത്രണ നിയമം ക്രൈസ്തവ സമുദായത്തെ ദോഷകരമായി ബാധിക്കുമെന്ന കോൺഗ്രസ് പ്രചാരണം പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും മണി ലോണ്ടറിങ് നടത്തുന്നവർക്കെതിരെയുമാണ് നടപടിയുണ്ടാകുക. ക്രൈസ്തവ സമുദായത്തിന് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെയും സിപിഎം എസ്ഡിപിഐയുടെയും പിന്തുണ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Summary: BJP State President Rajeev Chandrasekhar criticized CM Pinarayi Vijayan, stating that after 10 years of governance, the CM is now seeking SDPI’s support to win the 2026 elections. He also dismissed Rahul Gandhi’s comments on Sabarimala as “foolish,” asserting that PM Modi has already addressed the issue and guaranteed action against those involved in gold theft at the shrine.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.