HomeKerala Assembly Election 2026മുഹമ്മദ് ഇഖ്ബാൽ കേരള കോൺഗ്രസ് (എം) വിട്ടു | Muhammed Iqbal

മുഹമ്മദ് ഇഖ്ബാൽ കേരള കോൺഗ്രസ് (എം) വിട്ടു | Muhammed Iqbal

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജി പ്രഖ്യാപിച്ചു. പേരാമ്പ്ര അല്ലെങ്കിൽ കുറ്റ്യാടി മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് നേടിയെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.(Muhammed Iqbal leaves Kerala Congress (M), may join Congress )

പേരാമ്പ്ര മണ്ഡലം കേരള കോൺഗ്രസിന് (എം) ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ സീറ്റ് വിട്ടുകൊടുക്കുന്നതിൽ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഹമ്മദ് ഇഖ്ബാൽ ആരോപിച്ചു.

രാജിവെച്ച മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങിയേക്കും. ഔദ്യോഗികമായി പാർട്ടി വിട്ട അദ്ദേഹം ഇനി കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Clickable Info Box