Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeEntertainmentവ്യാജ വർഗ്ഗീയ പ്രചരണം: രൂക്ഷമായ മറുപടിയുമായി നടൻ ആസിഫ് അലി |...

വ്യാജ വർഗ്ഗീയ പ്രചരണം: രൂക്ഷമായ മറുപടിയുമായി നടൻ ആസിഫ് അലി | Asif Ali

🎙️ Latest Podcast

കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.(Fake communal propaganda, Actor Asif Ali gives a strong response)

മുസ്ലിം ലീഗിനെയും യുഡിഎഫിനെയും പിന്തുണച്ചും സംഘപരിവാറിനെ വിമർശിച്ചും ആസിഫ് അലി പ്രസ്താവന നടത്തിയെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം. ഇതിനെത്തുടർന്ന് താരത്തിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണവും നടന്നിരുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് അലി ഇതിന് മറുപടി നൽകിയത്. തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കാൻ അത് മറ്റൊരാളുടെ പേരിൽ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.