ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ ആദ്യ പരാതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉത്തരവിൽ ഉണ്ടെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ബെഞ്ചിന്റെ നടപടി.(Supreme Court quashes High Court’s remarks against first complainant in case against Rahul Mamkootathil )
ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകളാണ് സുപ്രീം കോടതി പൂർണ്ണമായും നീക്കം ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടില്ല. ഇത് സംബന്ധിച്ച പരാതിക്കാരിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ നടത്തിയ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്

