HomeEntertainmentമഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നിർമ്മാതാക്കളുടെ ഹർജി സുപ്രീം കോടതി...

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: നിർമ്മാതാക്കളുടെ ഹർജി സുപ്രീം കോടതി തള്ളി | Manjummel Boys

ന്യൂഡൽഹി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സമർപ്പിച്ച ഹർജിയാണ് ബെഞ്ച് നിരസിച്ചത്. (Manjummel Boys financial fraud case, Supreme Court rejects producers’ petition

കേസിൽ അന്വേഷണം അനിവാര്യമാണെന്നും ഈ ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്നും ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്നും വാഗ്ദാനം ചെയ്ത് തന്നിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

Clickable Info Box