Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'ചെറ്റത്തരം എന്നാൽ അൽപ്പത്തം, ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്': G സുധാകരനെതിരെ...

‘ചെറ്റത്തരം എന്നാൽ അൽപ്പത്തം, ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്’: G സുധാകരനെതിരെ AK ബാലൻ | G Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ചെറ്റത്തരം’ എന്ന പ്രയോഗത്തിന് വിശദീകരണവുമായി എ.കെ. ബാലൻ. ചെറ്റത്തരം എന്ന വാക്കിന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ അൽപ്പത്തം, ഹീനത എന്നിങ്ങനെയാണ് അർത്ഥം നൽകിയിട്ടുള്ളതെന്നും, അൽപ്പത്തം നിറഞ്ഞ പെരുമാറ്റമാണ് ജി. സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും ബാലൻ പറഞ്ഞു.(The Chief Minister has mentioned effective words, AK Balan against G Sudhakaran)

മുഖ്യമന്ത്രിക്ക് മലയാളം അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പഠിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനേക്കാൾ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവിൽ ഇല്ലാത്തതുകൊണ്ടാണ് താൻ ഉപയോഗിക്കാത്തതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം സ്വീകരിക്കുന്നവർക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും എ.കെ. ബാലൻ ന്യായീകരിച്ചു.

മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും എ.കെ. ബാലൻ രൂക്ഷമായി വിമർശിച്ചു. ജി. സുധാകരൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് പറയുന്ന സതീശൻ, സ്വന്തം പാർട്ടിയിലെ കെ. സുധാകരൻ ഉത്തമനായ കോൺഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി. സുധാകരൻ കോൺഗ്രസിലേക്ക് പോയതുകൊണ്ടാണ് ഇപ്പോൾ സതീശന് അദ്ദേഹം ഉത്തമനായതെന്നും ബാലൻ പരിഹസിച്ചു. ‘അധികം വർത്തമാനം പറയരുത്, പിടിച്ച് പുറത്തിറക്കും’ എന്ന് സ്പീക്കറോട് പറഞ്ഞ ആളാണ് ഇപ്പോൾ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.