Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് 3 മണി വരെ...

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് 3 മണി വരെ സമയം, വോട്ടെടുപ്പിന് ഇനി 17 ദിവസങ്ങൾ | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് സമാപിക്കുന്നു. വൈകുന്നേരം 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നടപടികൾ കൃത്യം 3 മണിക്ക് തന്നെ അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.(Assembly elections, Time to file nominations till 3 pm today)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ പ്രമുഖരായ നിരവധി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്.

സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വോട്ടെടുപ്പിനുള്ള മറ്റ് ഒരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഇനി വെറും 17 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകുകയാണ്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം മേയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.