Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeWorldഒമാനിൽ കനത്ത മഴ: പ്രളയത്തിൽപ്പെട്ട് 2 മലയാളികൾ മരിച്ചു, 43 പേരെ...

ഒമാനിൽ കനത്ത മഴ: പ്രളയത്തിൽപ്പെട്ട് 2 മലയാളികൾ മരിച്ചു, 43 പേരെ രക്ഷപ്പെടുത്തി | Heavy rains

🎙️ Latest Podcast

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികളിൽ രണ്ട് മരണം. പന്ത്രണ്ട് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 18 ഓളം അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി നടത്തിയ വൻ രക്ഷാപ്രവർത്തനത്തിലൂടെ 43 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Heavy rains in Oman, 2 dead, 43 rescued in floods)

മഴവെള്ളം ഉയർന്നതിനെത്തുടർന്ന് വാസസ്ഥലങ്ങളിൽ കുടുങ്ങിപ്പോയവരെയാണ് അതോറിറ്റി ആദ്യം ഒഴിപ്പിച്ചത്. വെള്ളം കയറിയ ഒരു വീട്ടിൽ നിന്ന് 30 പേരെ രക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. സൗത്ത് ഷാർഖിയയിൽ വീടുകളിൽ കുടുങ്ങിയ നാല് പേരെയും ഒഴിപ്പിച്ചു. രക്ഷപ്പെടുത്തിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

താഴ്‌വരകളിലും ജലാശയങ്ങളിലും വാഹനങ്ങൾ കുടുങ്ങിയ 14 സംഭവങ്ങളിലാണ് അധികൃതർ ഇടപെട്ടത്. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് ഒമ്പത് പേരെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ, രണ്ട് പേർ ഈ അപകടങ്ങളിൽ മരണപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും സന്നദ്ധമാണെന്ന് സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. മലയാളികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്.ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.