Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കൈ' വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും |...

‘കൈ’ വേണ്ട: ഒറ്റപ്പാലത്ത് PK ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും | PK Sasi

🎙️ Latest Podcast

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ധാരണയായത്.(PK Sasi to contest in Ottapalam on independent symbol)

കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള ശശിയുടെ പ്രചാരണ പോസ്റ്ററുകൾ മണ്ഡലത്തിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ചിഹ്നം മാറ്റാൻ തീരുമാനിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിക്കും എം.വി. ഗോവിന്ദനെതിരെയും ശശി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഒറ്റപ്പാലത്ത് സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കാൻ പി.കെ. ശശിയുടെ സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.